തൊടുപുഴയിൽ മദ്യപിച്ച് സ്വകാര്യ ബസ് ഓടിച്ചെന്ന് ആരോപണം; മൂന്ന് ഡ്രൈവർമാർക്കെതിരെ കേസ്
തൊടുപുഴ: മദ്യപിച്ച് സ്വകാര്യ ബസ് ഓടിച്ചെന്നാരോപിച്ച് തൊടുപുഴയിൽ മൂന്ന് സ്വകാര്യ ബസ് ഡ്രൈവർമാർക്കെതിരെ പൊലീസ് കേസെടുത്തു. തിങ്കളാഴ്ച തൊടുപുഴയിൽ നടത്തിയ പ്രത്യേക പരിശോധനയിലാണ് ഡ്രൈവർമാരെ പിടികൂടിയത്....
തൊടുപുഴ: മദ്യപിച്ച് സ്വകാര്യ ബസ് ഓടിച്ചെന്നാരോപിച്ച് തൊടുപുഴയിൽ മൂന്ന് സ്വകാര്യ ബസ് ഡ്രൈവർമാർക്കെതിരെ പൊലീസ് കേസെടുത്തു. തിങ്കളാഴ്ച തൊടുപുഴയിൽ നടത്തിയ പ്രത്യേക പരിശോധനയിലാണ് ഡ്രൈവർമാരെ പിടികൂടിയത്.
സാജി അഗസ്റ്റിൻ, അജിത് കുമാർ, പ്രിൻസ് ബേബി എന്നിവരാണ് കേസിലുൾപ്പെട്ട ഡ്രൈവർമാർ.
റോഡപകടങ്ങൾ തടയുന്നതിനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി തൊടുപുഴ ഡിവൈ.എസ്.പിയുടെ മേൽനോട്ടത്തിലായിരുന്നു പ്രത്യേക പരിശോധന. തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെ ആരംഭിച്ച പരിശോധനയിൽ സ്വകാര്യ ബസ് ഡ്രൈവർമാരെ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും പരിശോധന നടത്തിയത്.
പരിശോധനയ്ക്കിടെ മൂന്ന് ഡ്രൈവർമാരും മദ്യപിച്ച ശേഷമാണ് ബസ് ഓടിച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പൊലീസ് നടപടി സ്വീകരിച്ചത്.
മദ്യപിച്ച് വാഹനമോടിക്കുന്നതടക്കമുള്ള ഗതാഗത നിയമലംഘനങ്ങൾ തടയുന്നതിനായി വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു. പ്രത്യേകിച്ച് സ്വകാര്യ ബസുകളിൽ യാത്ര ചെയ്യുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് പരിശോധനകൾ കൂടുതൽ കാര്യക്ഷമമാക്കുന്നത്.