വൃദ്ധയെ വീടിനുള്ളില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി
തൊടുപുഴ: നെടിയശാല ചെള്ളൽ ഭാഗത്ത് വൃദ്ധയെ വീട്ടിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തോട്ടപ്പുറത്ത് പരേതനായ കുമാരന്റെ ഭാര്യ പദ്മാവതി (72) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 6.50ഓടെ ജോലി...
തൊടുപുഴ: നെടിയശാല ചെള്ളൽ ഭാഗത്ത് വൃദ്ധയെ വീട്ടിനുള്ളിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തോട്ടപ്പുറത്ത് പരേതനായ കുമാരന്റെ ഭാര്യ പദ്മാവതി (72) ആണ് മരിച്ചത്.
ശനിയാഴ്ച വൈകിട്ട് 6.50ഓടെ ജോലി കഴിഞ്ഞ് വീട്ടിലെത്തിയ മകൻ ശരത്താണ് പദ്മാവതിയെ മരിച്ച നിലയിൽ ആദ്യം കണ്ടത്. മുഖത്ത് മുണ്ട് ചുറ്റിയ നിലയിലും അതിന് മുകളിൽ തലയിണ വെച്ച നിലയിലുമായിരുന്നു മൃതദേഹമെന്ന് ശരത്ത് പോലീസിന് മൊഴി നൽകി.
പദ്മാവതി ധരിച്ചിരുന്ന ഏകദേശം രണ്ട് പവൻ തൂക്കമുള്ള സ്വർണമാലയും കാണാതായതായി മകൻ പോലീസിനെ അറിയിച്ചു. സംഭവത്തിൽ ദുരൂഹത ഉയർന്നതിനെ തുടർന്ന് കരിങ്കുന്നം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മരണകാരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷണത്തിലൂടെ വ്യക്തമാകുമെന്ന് പോലീസ് അറിയിച്ചു.