ഇടവെട്ടിയിൽ കിണറ്റിൽ വീണ കുട്ടിയെ തൊടുപുഴ ഫയർഫോഴ്സ് സാഹസികമായി രക്ഷപ്പെടുത്തി
തൊടുപുഴ: ഇടവെട്ടിയിൽ കിണറ്റിൽ വീണ കുട്ടിയെ തൊടുപുഴ ഫയർഫോഴ്സ് സംഘം സാഹസികമായി രക്ഷപ്പെടുത്തി. അപകടത്തിൽ കുട്ടിക്ക് നിസ്സാര പരിക്കുകൾ മാത്രമാണ് സംഭവിച്ചതെന്നാണ് വിവരം. വിവരം ലഭിച്ചതിനെ തുടർന്ന്...
തൊടുപുഴ: ഇടവെട്ടിയിൽ കിണറ്റിൽ വീണ കുട്ടിയെ തൊടുപുഴ ഫയർഫോഴ്സ് സംഘം സാഹസികമായി രക്ഷപ്പെടുത്തി. അപകടത്തിൽ കുട്ടിക്ക് നിസ്സാര പരിക്കുകൾ മാത്രമാണ് സംഭവിച്ചതെന്നാണ് വിവരം.
വിവരം ലഭിച്ചതിനെ തുടർന്ന് തൊടുപുഴയിൽ നിന്നുള്ള ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു. കിണറ്റിലിറങ്ങിയ രക്ഷാപ്രവർത്തകർ കുട്ടിയെ സുരക്ഷിതമായി പുറത്തെടുത്തു.
സ്റ്റേഷൻ ഓഫീസർ ജയറാം ടി.കെ.യുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. സീനിയർ ഓഫീസർ മനോജ്കുമാർ ഡി., ഫയർ ഓഫീസർ ഡ്രൈവർ ഷൗക്കത്തലി, ജെയ്സ്, ഫയർ ഓഫീസർമാരായ നിസാം, ആഷിക്, ഹരീഷ്, ഹോം ഗാർഡുമാരായ ബെന്നി, മുസ്തഫ, സലിം എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
കുട്ടിക്ക് നിസ്സാര പരിക്കുകൾ മാത്രമാണുള്ളതെന്നാണ് ലഭിക്കുന്ന വിവരം.